Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Will Increase

മി​ൽ​മ പാ​ലി​ന് വി​ല കൂ​ടും; ലി​റ്റ​റി​ന് നാ​ല് രൂ​പ കൂ​ട്ടാ​ൻ ശി​പാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: മി​ൽ​മ പാ​ലി​ന് വി​ല കൂ​ട്ടാ​ൻ തീ​രു​മാ​നം. ലി​റ്റ​റി​ന് നാ​ല് രൂ​പ കൂ​ട്ടാ​നാ​ണ് തീ​രു​മാ​നം. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശി​പാ​ർ​ശ.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം അ​വ​സാ​നി​ച്ച ശേ​ഷം പു​തു​ക്കി​യ വി​ല നി​ല​വി​ൽ വ​രു​ന്ന തീ​യ​തി പ്ര​ഖ്യാ​പി​ക്കും. മി​ൽ​മ ഫെ​ഡ​റേ​ഷ​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണ് വി​ല വ​ർ​ധ​ന​വ്.

ഇ​തോ​ടെ ലി​റ്റ​റി​ന് 56 രൂ​പ വി​ല​യു​ള്ള പാ​ലി​ന് 60 രൂ​പ​യാ​കും. സം​സ്ഥാ​ന​ത്തെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​ര​മ​നു​സ​രി​ച്ച് നി​ല​വി​ൽ 45 മു​ത​ൽ 52 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് മി​ൽ​മ മേ​ഖ​ലാ യൂ​ണി​യ​നു​ക​ൾ ഫെ​ഡ​റേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up